2012, ജനുവരി 13, വെള്ളിയാഴ്‌ച

നാട്ടുമാവിൻ തണലിലേക്ക് എല്ലാവർക്കും സ്വാഗതം

നാട്ടുമാവിൻ തണലിലേക്ക് എല്ലാവർക്കും സ്വാഗതം . നാട്ടുമാവ്
ഗൃഹാതുരത്വം ഉണർത്തുന്നു. അതിന്റെ തണലും, നട്ടുച്ചയ്ക്ക് വീശുന്ന കുളിർകാറ്റും, ഉതിരുന്ന മധുരങ്ങളും,കളിപ്പന്തലും കളിക്കൂട്ടുകളും നൽകിയ വാസന്തമഹോത്സവം മുതിർന്നവർക്ക് ഓർമ്മയുണ്ട്. കുട്ടികൾക്ക് അന്യമാണ്. ഞങ്ങൾ കുട്ടികൾക്ക് ഇത് “ നാട്ടുമാവാണ്” പോയ്പ്പോയ കാലത്തിന്റെ മധുരസ്മരണ. ഇവിടെ പന്തലും കളിക്കൂട്ടുകളും കുളിർകാറ്റും തണലുമുണ്ടാവും. അല്പനേരമിവിടെ സല്ലപിച്ചിരിക്കാൻ എല്ലാവരേയും, കുട്ടിത്തം അവശേഷിക്കുന്ന മുതിർന്നവരേയും ക്ഷണിക്കുന്നു.